ടി. സുരേഷ് ബാബു
കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സ്വദേശി. 'മാതൃഭൂമി ' ദിനപത്രത്തില്‍ 35 വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു.
ഇപ്പോള്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന ' മൂന്നാംവഴി ' എന്ന സഹകരണ മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററാണ്.
1970-80 കളില്‍ എലത്തൂരില്‍ പി.എന്‍. ദാസിന്റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന 'സംസ്‌കാര ' ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്നു.
സമകാല ലോകസിനിമയിലെ മികച്ച ചിത്രങ്ങളെക്കുറിച്ച് എഴുതുന്നു. മാതൃഭൂമി ഓണ്‍ലൈന്‍,സമകാലിക മലയാളം വാരിക, ദൃശ്യതാളം,
24 ഫ്രെയിംസ് എന്നിവയില്‍ സിനിമാ ലേഖനങ്ങള്‍ എഴുതാറുണ്ട്.
രണ്ട് സിനിമപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- കാഴ്ചയുടെ ഭൂപടം (മാതൃഭൂമി ബുക്‌സ് - 2012)
- ദൃശ്യഭേദങ്ങള്‍ (ജി.വി. ബുക്‌സ് - 2018)
ദൃശ്യഭേദങ്ങൾ എന്ന പുസ്തകം ആവശ്യമുള്ളവർ പിൻകോഡ് സഹിതം വിലാസം 9447707920 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. പുസ്തകം വി.പി.പി. ആയി ഇന്ത്യയിൽ എവിടെയും അയച്ചുതരും വില : ₹ 80.00 വി.പി.പി.ചാർജ്ജ് സൗജന്യം