വയലിന്‍ വാദകന്ടി. സുരേഷ് ബാബു
മഹാനഗരം ഒരുക്കിവെക്കുന്ന ചതിക്കുഴിയില്‍ വീഴുന്ന നിസ്സഹായരായ കലാകാരന്മാരുടെ വിലാപമാണ് ബൗദ്ധ്യാന്‍ മുഖര്‍ജിയുടെ ' ദ വയലിന്‍ പ്ലെയറി ' ല്‍ നിന്നുയരുന്നത്
മുന്നൂറിലധികം പരസ്യചിത്രങ്ങള്‍. രണ്ട് ഫീച്ചര്‍ സിനിമകള്‍. നാല്‍പ്പത്തിരണ്ടുകാരനായ ബൗദ്ധ്യാന്‍ മുഖര്‍ജിയുടെ സിനിമാചരിത്രം ഇതാണ്. നാല്‍പ്പതോ അമ്പതോ സെക്കന്‍ഡിനുള്ളില്‍ കൃത്യമായും കണിശമായും വിഷയം അവതരിപ്പിച്ചാലേ പരസ്യചിത്രം വിജയിക്കൂ. അതത്ര എളുപ്പമല്ല. കഴിവിനൊപ്പം ഭാവനയും വേണം. പോരാത്തതിന് , ഉപഭോക്താവിന്റെ മനസ്സും അറിയണം. ഈ സിദ്ധികളെല്ലാം ഒത്തുചേര്‍ന്നിട്ടുണ്ട് ബൗദ്ധ്യാനില്‍. പരസ്യചിത്രമേഖലയിലെ വിജയം നല്‍കിയ ആത്മവിശ്വാസമാണ് അദ്ദേഹത്തെ മുഴുനീള കഥാചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചത്. രണ്ടിടത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള ' ബെല്‍ ബജാവോ ' (മണി മുഴക്കൂ ) എന്ന ഹ്രസ്വചിത്ര പരമ്പരക്ക് 2010 ല്‍ കാനില്‍ സില്‍വര്‍ ലയണ്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ബൗദ്ധ്യാന്‍. ഒരു മിനിറ്റ് വീതമുള്ള മൂന്നു ചിത്രങ്ങളാണ് ഈ പ്രചാരണ പരമ്പരയിലുള്ളത്. ഇന്ത്യയിലെ ഒരു സന്നദ്ധ സംഘടനയാണീ ചിത്രങ്ങള്‍ നിര്‍മിച്ചത്. 2014 ലും 2015 ലും ബൗദ്ധ്യാന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമകള്‍ ഇന്ത്യയിലും പുറത്തും ഒരേപോലെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
2014 ല്‍ ' തീന്‍ കഹം ' എന്ന ബംഗാളി ചിത്രം. 2015 ല്‍ ' ദ വയലിന്‍ പ്ലെയര്‍ ' എന്ന ഹിന്ദി ചിത്രം. രണ്ടും വ്യത്യസ്ത വിഷയം. ആഖ്യാനത്തില്‍ വ്യത്യസ്ത സമീപനം. ആദ്യചിത്രം മൂന്നു കഥകളടങ്ങിയ സമാഹാരമാണ്. മാനസികാടിമത്വത്തിനടുത്തെത്തുന്ന ഒരുതരം പ്രലോഭന ( obsession ) മാണ് ഇവയുടെ ഇതിവൃത്തം. രണ്ടാമത്തേതില്‍ ഒരു വയലിന്‍ വാദകന്റെ ഇഴപൊട്ടിയ ജീവിതം ആവിഷ്‌കരിക്കുന്നു. ആദ്യസിനിമയുടെ കഥ പറയാന്‍ ബൗദ്ധ്യാന്‍ 110 മിനിറ്റെടുത്തു. രണ്ടാമത്തേതിനാകട്ടെ വെറും 70 മിനിറ്റും.
സ്വതന്ത്ര സിനിമയുടെ വഴിയേ
ആദ്യസിനിമ മാതൃഭാഷയില്‍ത്തന്നെ വേണമെന്നത് ബൗദ്ധ്യാന് നിര്‍ബന്ധമായിരുന്നു. കവയിത്രിയും പ്രൊഡക്ഷന്‍ ഡിസൈനറുമായ ഭാര്യ മൊണാലിസയുടെ പൂര്‍ണ പിന്തുണയിലാണ് ബൗദ്ധ്യാന്റെ ചലച്ചിത്രജീവിതം സജീവമായി മുന്നോട്ടു പോകുന്നത്. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ' ലിറ്റില്‍ ലാംബ് ' എന്ന നിര്‍മാണക്കമ്പനിയാണ് രണ്ടു സിനിമകളും നിര്‍മിച്ചത്. കെട്ടുപാടുകളും നിയന്ത്രണങ്ങളുമില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നു ബൗദ്ധ്യാന്‍ മുഖര്‍ജി. തന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിലാരുടെയും ഇടപെടല്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. രണ്ടു സിനിമകളും രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ചലച്ചിത്രമേളകളില്‍ പങ്കെടുത്തു. ' തീന്‍ കഹം ' 35 മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങളും നേടിയെടുത്തു. 2014 ല്‍ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം ബൗദ്ധ്യാന്‍ മുഖര്‍ജിക്കായിരുന്നു. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' തീന്‍ കഹം ' 2014 ലും ' ദ വയലിന്‍ പ്ലെയര്‍ ' 2015 ലും പ്രദര്‍ശിപ്പിച്ചു.
100 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമക്കും തന്നില്‍ സിനിമക്കാരനാകാനുള്ള മോഹമുണര്‍ത്തിയ സത്യജിത് റായിക്കുമുള്ള ആദരമാണ് ' തീന്‍ കഹം '. നൂറു വര്‍ഷത്തിനിടയിലെ ബംഗാളി ജീവിതമാണ് ഈ സിനിമ. ബംഗാളികളുടെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തിനുണ്ടായ ഗതിവിഗതികളെ സിനിമ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒപ്പം, ഓരോ കാലഘട്ടത്തിലുമുള്ള സിനിമാനിര്‍മാണ രീതികളെയും സിനിമ പിന്തുടരുന്നു. അങ്ങനെ, കാലത്തെയും സിനിമയെയും ഏകോപിപ്പിക്കുന്നു ' തീന്‍ കഹം '. നബ്‌ലോക് , പോസ്റ്റ്‌മോര്‍ട്ടം , ടെലിഫോണ്‍ എന്നീ മൂന്നു കഥകളാണ് ഈ സിനിമക്കാധാരം. ആദ്യത്തെ കഥ വിഭൂതിഭൂഷണ്‍ മുഖോപാധ്യായയുടേതാണ്. സയീദ് മുസ്തഫ സിറാജിന്റേതാണ് രണ്ടാമത്തെ കഥ. മൂന്നാമത്തേതിന്റെ രചന സംവിധായകന്‍ തന്നെ. മൂന്നു സ്വതന്ത്ര ചിത്രങ്ങളായി ഇവയ്ക്ക് സിനിമക്കുള്ളില്‍ നിലനില്‍പ്പുണ്ട്.
' തീന്‍ കഹ ' മിലെ ആദ്യത്തെ കഥക്ക് 1950 കളാണ് പശ്ചാത്തലം. അക്കാലത്തെ സിനിമാ നിര്‍മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. സത്യജിത്ത് റായിയുടെ ' പഥേര്‍ പാഞ്ചാലി ' യുടെ ഓര്‍മയുണര്‍ത്തും ഇത്. ഗ്രാമീണ ബംഗാളാണ് പശ്ചാത്തലത്തില്‍. ഒരു എട്ടു വയസ്സുകാരന് ഒരു നവവധുവിനോട് തോന്നുന്ന ആകര്‍ഷണമാണ് ഇതിവൃത്തം. ബ്ലാക്ക് ആന്റ് വെറ്റിലാണ് ഈ ചിത്രം. രണ്ടാമത്തെ ഖണ്ഡത്തില്‍ 1978 ലെ ബംഗാള്‍ പ്രളയം പശ്ചാത്തലമാകുന്നു. മൂന്നാമത്തെ ഖണ്ഡമായ ടെലിഫോണില്‍ എത്തുമ്പോള്‍ കാലവും സിനിമാരീതികളുമൊക്കെ അടിമുടി മാറുന്നു. 2013 ആണ് ഈ സിനിമയുടെ കാലഘട്ടം.
മൂന്നു കഥാപാത്രങ്ങള്‍ ഒരുക്കുന്ന ഭാവപ്രപഞ്ചം
' ദ വയലിന്‍ പ്‌ളെയറി ' ല്‍ മുംബൈയാണ് പശ്ചാത്തലമായി വരുന്നത്. മൂന്നു പ്രധാനകഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. വയലിന്‍ വാദകന്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഭാര്യ , ഒരു സിനിമാ സംവിധായകന്‍. ആര്‍ക്കും പേരില്ല. നിഗൂഢമായ സിനിമാലോകവുമായി ബന്ധിതരാണവര്‍. മുംബൈയിലെ ഒരു റെക്കോഡിങ് സ്റ്റുഡിയോവിലെ വയലിന്‍ വാദകനാണ് നായകകഥാപാത്രം. അയാളുടെ ഒരു ദിവസത്തെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ദിവസം രാവിലെ തൊട്ട് രാത്രി വരെയുള്ള സംഭവങ്ങള്‍. ഒരു പ്രത്യേകതയുമില്ലാതെയാണ് അയാളുടെ ദിവസം തുടങ്ങുന്നത്. നഗരത്തിലെ , പഴയ പാര്‍പ്പിട സമുച്ചയത്തിലാണ് കഥാനായകനും ഭാര്യയും താമസിക്കുന്നത്. ദാരിദ്ര്യം നിലയുറപ്പിച്ച വീട്. ഭാര്യ ജോലിക്കു പോകാനുള്ള തയാറെടുപ്പിലാണ്. അവളുടെ മുഖം നമുക്ക് കാണാനാവില്ല. അവളുടെ ചോദ്യങ്ങള്‍ക്കൊക്കെ അയാള്‍ ഒറ്റ വാക്കിലും മൂളലിലും ഉത്തരം പറയുന്നു. ഒരലസന്റെ നിസ്സംഗത അയാളുടെ ചലനങ്ങളില്‍ ദൃശ്യമാണ്. പത്രമിടുന്ന വകയില്‍ രണ്ടുമാസത്തെ കുടിശ്ശിക കൊടുക്കാനുണ്ട്. കാശ് കൊടുത്തില്ലെങ്കില്‍ അടുത്താഴ്ച മുതല്‍ പത്രം ഇടില്ലെന്ന് പത്രക്കാരന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കൈയിലുള്ളത് കൊടുത്ത് പലചരക്കു കടക്കാരനെ സമാധാനിപ്പിച്ചു നിര്‍ത്തണമെന്നു പറയുന്നു ഭാര്യ. ഇന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ യോഗമുണ്ടെന്ന് ഇടയ്ക്ക് ഭാര്യ പറയുന്നതു കേള്‍ക്കാം. അതിനും അയാള്‍ക്ക് മൂളല്‍ മാത്രം. പത്രപാരായണത്തിനുശേഷം ചില വീട്ടുജോലികള്‍. അതിനുശേഷം കഥാനായകനും പുറത്തേക്ക്. പിന്നീട് നമ്മള്‍ അയാളെ കാണുന്നത് റെക്കോഡിങ് സ്റ്റുഡിയോവിലാണ്. നാല്‍പ്പതോ അമ്പതോ പേരടങ്ങുന്ന വയലിനിസ്റ്റുകളുടെ സംഘം പ്രാക്ടീസ് ചെയ്യുന്നു. അയാളും കൂട്ടത്തിലുണ്ട്. ജോലി കഴിഞ്ഞ് അയാള്‍ വീട്ടിലേക്ക് പുറപ്പെടുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഒരപരിചിതന്‍ അയാളെ സമീപിക്കുന്നു. വയലിന്‍ സോളോ വായിച്ചിട്ടുണ്ടോ എന്നു അപരിചിതന്‍. ഇല്ലെങ്കിലും അയാള്‍ കള്ളം പറയുന്നു. എത്രയോ തവണ വായിച്ചിരിക്കുന്നു. ഒരു പരിപാടിക്ക് എത്ര പ്രതിഫലം വേണം എന്ന ചോദ്യത്തിന് ' പതിനായിരം രൂപ ' എന്ന് അയാളുടെ മറുപടി. ' ഇരുപതിനായിരം തരാ ' മെന്ന് അപരിചിതന്‍. മാത്രവുമല്ല, രണ്ടായിരം രൂപ അഡ്വാന്‍സും കൊടുക്കുന്നു. കഥാനായകന് സന്തോഷം . ആഹഌദം പങ്കുവെക്കാന്‍ എത്ര തവണ വിളിച്ചിട്ടും ഭാര്യയെ കിട്ടുന്നില്ല. ' ഫോണ്‍ സ്വിച്ചിഡ് ഓഫ് ' എന്നാണ് മറുപടി. ചര്‍ച്ച് ഗേറ്റിലെ , ഇരുള്‍ മൂടിയ , ജീര്‍ണിച്ച ഒരു പാര്‍പ്പിട സമുച്ചയത്തിലേക്ക് അപരിചിതന്‍ അയാളെ നയിക്കുന്നു. ഏറെ നാളായുള്ള മോഹമാണ്് തന്റെ കഴിവ് മറ്റുള്ളവരെ അറിയിക്കണമെന്നത്. എവിടെയാണ് പരിപാടി എന്നു ചോദിച്ചിട്ട് അപരിചിതന്‍ ഒന്നും പറയുന്നില്ല. താനൊരു സിനിമാ സംവിധായകനാണെന്ന് പിന്നീടയാള്‍ പറയുന്നു. ഇരുണ്ട മുറിയിലേക്കാണ് സംവിധായകന്‍ വയലിനിസ്റ്റിനെ കൊണ്ടുപോകുന്നത്. ഒരു സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കാനാണ് അയാളെ വിളിച്ചിരിക്കുന്നത്. താന്‍ പറയുമ്പോള്‍ വയലിന്‍ വായിക്കുക എന്നു നിര്‍ദേശിച്ച് സംവിധായകന്‍ ഒരു അശ്ലീല സിനിമ സ്‌ക്രീനിലിടുന്നു. തടിച്ച ഒരു സ്ത്രീ കുളിക്കുകയാണ്. പുറംതിരിഞ്ഞിരുന്ന് അവര്‍ വിശദമായി സോപ്പു തേക്കുകയാണ്. ഈ രംഗം ഒരു ചെറുപ്പക്കാരന്‍ ഒളിഞ്ഞു നോക്കുന്നു. വയലിനിസ്റ്റിന് സ്വയം പുച്ഛം തോന്നുന്നു. ആ രംഗത്തിന് വയലിന്‍ വായിക്കാന്‍ അയാളുടെ മനസ്സനുവദിക്കുന്നില്ല. പിന്നെ, നിവൃത്തിയില്ലാതെ , ആത്മനിന്ദയോടെ തന്റെ ജോലി നിര്‍വഹിക്കുകയാണയാള്‍. സ്ത്രീയുടെ കൈയില്‍ നിന്ന്്് സോപ്പ് വീണുപോകുമ്പോള്‍ അതൊരവസരമാക്കിയെടുത്ത് ചെറുപ്പക്കാരന്‍ അകത്തേക്ക്. പിന്നീട് പതിവു മസാല രംഗങ്ങള്‍ അരങ്ങേറുകയായി. കാമവിവശയായി സ്ത്രീ തിരിഞ്ഞുനോക്കുമ്പോള്‍ സംഗീതകാരന് ഞെട്ടല്‍. അയാളുടെ വയലിന്‍ ശബ്ദിക്കാതായി. അയാള്‍ കണ്ണടയ്ക്കുന്നു. മനസ്സിലും സ്‌ക്രീനിലും ഇരുട്ട്. എങ്ങനെയെല്ലാമോ തന്റെ ജോലി പൂര്‍ത്തിയാക്കി അയാള്‍ പുറത്തു കടക്കുന്നു. വീട്ടിലെത്തിയതും അയാള്‍ ഭാര്യയെ കെട്ടിപ്പിടിക്കുന്നു. ' ഞാനിന്നൊരു സോളോ വായിച്ചു ' എന്ന് ആഹഌദത്തോടെ പറയുന്നു. കിട്ടിയ പണമെല്ലാം അവള്‍ക്ക് കൊടുക്കുന്നു.
കരുതിവെച്ച ആഘാതം
കരുതിവെച്ച ആഘാതം
സംഗീതസംവിധാനം നിര്‍വഹിക്കുന്നതിനിടയില്‍ എന്താണ് സംഭവിച്ചത് എന്നറിയുന്നത് അവസാന ദൃശ്യത്തിലാണ്. നമ്മുടെ ആകാംക്ഷ നിലനിര്‍ത്തുന്നതില്‍ ബൗദ്ധ്യാന്‍ കാണിച്ച മിടുക്ക് പ്രശംസയര്‍ഹിക്കുന്നു. ഒരു ചെറുകഥയുടെ അന്ത്യത്തിലെന്നോണം നമുക്കുവേണ്ടി കരുതിവെച്ച ആഘാതം കഠിനമാണ്. വിഷയത്തിന്റെ പുതുമ , ശക്തമായ തിരക്കഥ , കണിശമായ എഡിറ്റിങ്, അഭിനേതാക്കളുടെ കൃത്യമായ പെരുമാറ്റം എന്നിവ ' വയലിന്‍ പ്‌ളെയറി ' ന്റെ വിജയഘടകങ്ങളാണ്. 70 മിനിറ്റുള്ള സിനിമയില്‍ ഒരു രംഗം പോലും അധികപ്പറ്റായി തോന്നില്ല. സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവസാന ഭാഗത്തെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് എത്തിക്കാന്‍ സിനിമയുടെ തുടക്കത്തില്‍ത്തന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ആദ്യരംഗങ്ങളില്‍ നായികയുടെ മുഖം കാണിക്കാത്തതിന്റെ കാരണം അവസാനമെത്തുമ്പോഴേക്കും നമുക്ക് ബോധ്യപ്പെടും. തനിക്ക് ഹിതമല്ലാത്ത കാഴ്ചകള്‍ക്കുനേരെ മുഖ്യകഥാപാത്രം കണ്ണടയ്ക്കുമ്പോള്‍ സ്‌ക്രീനിലും സംവിധായകന്‍ ഇരുട്ട് പരത്തുന്നു. ഭാവനാലോകത്തെ മികച്ച കലാരൂപമായി വിശേഷിപ്പിക്കപ്പെടുന്ന ചെറുകഥയുടെ ശില്‍പചാരുതയുണ്ട് ഈ സിനിമക്ക്. വാക്കുകള്‍ക്കു പകരം ദൃശ്യങ്ങള്‍ അടുക്കിവെച്ച് ഭാവതീവ്രത സൃഷ്ടിക്കുന്നു സംവിധായകന്‍.
മഹാനഗരത്തിലെ അരക്ഷിതാവസ്ഥ , ദാരിദ്ര്യം , അതിജീവനത്തിനായുുള്ള പൊരുതല്‍ , കലാകാരന്റെ ദൈന്യത , ഒറ്റപ്പെടല്‍ , എവിടെയും കെണിയൊരുക്കി ഇരകളെ വീഴ്ത്തുന്ന അധോലോകം എന്നിവയൊക്കെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ വയലിന്‍സ്വരം വേറിട്ടുകേള്‍പ്പിക്കാന്‍ കഥാനായകന് ആഗ്രഹമുണ്ട്. ഒരു സോളോ ഏതൊരു കലാകാരന്റെയും സ്വപ്‌നമാണ്. അത് വലിയൊരു സദസ്സിനു മുന്നില്‍ നിറവേറ്റപ്പെടാന്‍ പോവുകയാണെന്ന് അയാള്‍ ആഹ്ലാദിക്കുന്നു. പക്ഷേ, ജീര്‍ണിച്ച കെട്ടിടത്തിലെ ഇരുള്‍ പടര്‍ന്ന മുറി അയാളെ സ്്തബ്ധനാക്കുന്നു. ചതഞ്ഞരഞ്ഞ മനസ്സോടെയാണ് അയാള്‍ അശ്ലീല സിനിമക്കുവേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. അഡ്വാന്‍സ് വാങ്ങി കരാറെന്ന കെണിയില്‍ അയാള്‍ വീണുപോവുകയായിരുന്നു. ഒടുവില്‍ ആ വയലിനില്‍ നിന്നുയരുന്നത് വിലാപസ്വരമാണ്. സര്‍വ നിയന്ത്രണവും വിട്ടാണ് അയാള്‍ വീട്ടിലെത്തുന്നത്. ഭാര്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച ശേഷം തന്റെ വയലിന്‍ നിലത്തടിച്ചുപൊട്ടിക്കുന്ന കഥാനായകനെയാണ് സംവിധായകന്‍ ആദ്യം നമുക്ക് കാട്ടിത്തരുന്നത്. ( മുറിയില്‍ ഒരു പാറ്റയെ അടിച്ചടിച്ച് പതംവരുത്തി അരിശം തീര്‍ക്കുന്ന ആദ്യരംഗവുമായി സാമ്യമുണ്ട് ഈ വയലിന്‍ അടിച്ചുപൊട്ടിക്കലിന് ). പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് എന്ന നിലയിലാവണം സംവിധായകന്‍ ഈ ദൃശ്യം കാട്ടുന്നത്. അല്ലെങ്കില്‍ , കഥാനായകന്റെ മനസ്സ് അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ , അതൊന്നുമല്ല അവിടെ സംഭവിക്കുന്നത് . അയാള്‍ക്ക് കഠിനമായ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചുവരേണ്ടിയിരുന്നു. വയലിന്‍ വാദകനായ താനും എക്‌സ്ട്രാ നടിയായ ഭാര്യയും നിസ്സഹായരായ രണ്ടു കലാകാരന്മാരാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുന്നു. ഇത് തങ്ങളുടെ വിധിയാണ്. ഇതില്‍നിന്ന് മോചനമില്ല. ജീവിതത്തെ വരുംപോലെ സ്വീകരിക്കാനേ അവര്‍ക്കു സാധിക്കുന്നുള്ളു. അതിനെ മറികടക്കാനോ മാറ്റിമറിക്കാനോ അവര്‍ക്കാവുന്നില്ല. ' കല നിത്യജീവിതത്തിലെ പൊടിപടലങ്ങളെല്ലാം കഴുകിക്കളയുന്നു ' എന്ന് എഴുതിക്കാണിച്ചാണ് ബൗദ്ധ്യാന്‍ മുഖര്‍ജി സിനിമ അവസാനിപ്പിക്കുന്നത്.
നടന്മാരായ റിത്വിക് ചക്രവര്‍ത്തിയും അദില്‍ ഹുസൈനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിത്വിക് വയലിനിസ്റ്റിന്റെയും അദില്‍ സംവിധായകന്റെയും റോളില്‍ പ്രത്യക്ഷപ്പെടുന്നു. കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ പെരുമാറ്റമാണ് ഇരുവരുടേതും. കൗശിക് ഗാംഗുലിയുടെ ' ശബ്ദോ ' വിലെ സൗണ്ട് ഇഫക്ട് കലാകാരനായ താരക് ദത്തക്കു ശേഷം റിത്വിക് അവതിപ്പിക്കുന്ന ശ്രദ്ധേയ കഥാപാത്രമാണ് വയലിനിസ്റ്റ്.
( മാതൂഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് )

Image courtesy:
- [Movie poster for 2018 Indian movie The violin player]. Retrieved from https://www.imdb.com/title/tt4643520/mediaviewer/rm3995955456
0 Comments